Monday, March 3, 2014

                                                 ലളിതം  മധുരം

മഞ്ഞു കുതിർന്ന  രാവിൽ......
   ഒരു കുഞ്ഞിളം തെന്നൽ വീശി .
  മാമല മേട്ടിനുള്ളിൽ
   ഒരു മണ്ണാത്തി ക്കിളി  മൂളി ....
"കണ്കൾ  തുറന്നാലും കണ്ണടചീടിലും  
 കാനന ഭംഗി  മുന്നിൽ ............
കാറ്റിന്റെ താളത്തിൽ  ആടി ....
ചെറു കാട്ടരുവി  തത്തി  ചിന്നി ..
പാഞ്ഞും  പതഞ്ഞും പരന്നും  കറങ്ങിയും
പാൽപ്പുഴ  മെല്ലെ  നീങ്ങി ....
നീലാകാശ മുറ്റത്തെചെറു ,
താരക പ്പൈതങ്ങൾ  പോയ്മറഞ്ഞു......
കളിയാടിതളർന്ന  കുഞ്ഞുങ്ങൾ  തൻ
അമ്മമാടിയിൽ ചാങ്ങുറങ്ങി ...
നീരാട്ടിന്നു  കിളി പെണ്ണുങ്ങൾ
നീർത്തട പ്പൊയ്കതൻ  തീരത്ത് ...
നാട്ടുവിശേഷവും കാട്ടുവിശേഷവും,
കേൾകാൻ ഇമ്പത്തിൽ  മൂളിടുന്നു ...
എത്ര ലളിതം ,എത്ര  സഹജമീ  -
സൌന്ദര്യം തന്നെ ജീവിതമാകിൽ..........

No comments:

Post a Comment