Monday, March 3, 2014

                           പ്രണയം
 ഏതോ ഒരു കാലത്താണ് .....കരിയിലയും മണ്ണാങ്കട്ടയും  തമ്മിൽ  പ്രണയത്തിലായി .കരിയിലക്ക് മണ്ണാങ്കട്ട  ഇല്ലാത്ത ജീവിതത്തെ പപറ്റി
ചിന്ദി യ്ക്കാൻ  പോലും  കഴിയാതെയായി ......
  ഒടുവിൽ  എല്ലാ  ബന്ദങ്ങളും ഉപേക്ഷിച്ചു  അവർ യാത്രയായി....എവിടെയകെന്നറിയാതെ ...കാടും മലയും  കടന്നു...നടന്നു തളർന്ന പ്പോൾ  മന്ദമാരുതൻ  അവരെ  വീശി യുറക്കി ....
     ഒരു താഴ്‌വരയിൽ  അവർ താമസമാരംഭിച്ചു .....ജീവിതം കടന്നു പോയി....ദിവസങ്ങള് ....മാസങ്ങൾ ...വർഷങ്ങൾ ...അവർ മധ്യ വയസ്കരായി .....വൃദ്ധരായി ....പക്ഷെ അവർ അപ്പോഴും പ്രണയിച്ചു കൊണ്ടേയിരുന്നു .....
                     മരണം......ആ സത്യത്തെ അവർ ഭയന്നു ......ജീവിച്ചു മതിയാകാതെ ,മധുര സ്വപ്‌നങ്ങൾ  അവര്ക്ക് കൂട്ടായി...
      മരണം കാറ്റായി വീശി.....തന്റെ പ്രിയ തമയെ വിധിയ്ക്കു വിട്ടു കൊടുക്കാതിരിയ്ക്കാൻ മണ്ണാങ്കട്ട അവന്റെ സുരക്ഷിതമായ ചുമലിൽ  ഒതുക്കി ....
   മരണം പിന്നെ  മഴയായി  വന്നു....അവൾ ഒരു ചേല പോലെ അവനെ  മൂടി..അവരെ തമ്മിൽ  അകറ്റാൻ വിധി പാട് പെട്ടു .....
     മരണത്തെ തടുക്കാനാവില്ലല്ലോ ....ഒടുവില മഴയും  കാറ്റും ഒരുമിച്ചു വന്നു . നിസ്സഹായതയുടെ കൊടുമുടിയിൽ ,അവർ  അകന്നു.....
   തന്റെ മുന്നില് നിന്നു അവൻ അലിഞ്ഞ്  ഇല്ലാതാവുന്നത്‌ അവൾ ചങ്കു പൊട്ടുന്ന വേദനയോടെ കണ്ടു .....കരിയില പറന്നകന്നു ........................
  അവർ വീണ്ടും ജനിച്ചു....മരണം എന്ന അന്ധ്യതിനപ്പുറം.....പലരായി ...അങ്ങനെ ഈ കഥ തുടരുന്നു ...ഇപ്പോഴും ............................................

2 comments:

  1. ഈ കഥ തുടര്‍ന്നുകൊണ്ടേയിരിക്കും...:)

    ReplyDelete