Wednesday, March 12, 2014

                                                   ചിന്ത

ഒരിക്കൽ  സൂര്യൻ  ചിന്തിച്ചു........
ഞാൻ  എന്തിനു  ജീവിക്കുന്നു ....???
എന്താ ഇതിന്റെ അടിസ്ഥാനം???
അവൻ ഗാഡമായ  ചിന്തയിലാണ്ടു ....ഇത്രയും  കാലം  ജീവിച്ചു..
പ്രത്യേകിച്ച്  ഒരു ലക്ഷ്യം  ഉള്ളതായോ , ഇതിനൊക്കെ  ഒരു
അർഥമുള്ളതായോ തോന്നുന്നില്ല...ഇനിയും എന്തിനു ജീവിക്യണം ???
    ജീവിതനൈരാശ്യം  അവനെ വല്ലാതെ വേട്ടയാടി .............
ഒടുവിൽ  അയാൾ ഒരു  നിഗമനത്തിൽ  എത്തി ...ജീവിതം
അവസനിപ്പിക്യ  തന്നെ........
               തനിക്കു  ചുറ്റും ആരൊക്കെയോ വലം വയ്ക്കുന്നത്‌ അപ്പോൾ,
ആദ്യമായി  അയാൾ ശ്രദ്ധിച്ചു.......
അയാൾ  അതിനെ പ്പറ്റി  ചിന്ദിക്യാൻ  തുടങ്ങി ...............
 ആ  കൂട്ടത്തിൽ  ആകെ വ്യത്യാസപ്പെട്ട  ഒരാളെ  അവൻ  ശ്രദ്ധിച്ചു .......
   ഇവൻ  ആകെ വ്യത്യാസപ്പെട്ടിരിക്കുന്നു ....അവിടെ ഒരു അനക്കം....
കാര്യങ്ങൾ വളരെ ഗൌരവത്തോടെ അവൻ വീക്ഷിച്ചു ...............
പിന്നെ  ഇതിനെ പറ്റിയായി  സൂര്യന്റെ ചിന്ദ .....രാവും പകലും ചിന്ദയായി ....
അതെ, ജീവിക്യാൻ  ഒരു രസം അവനു തോന്നി തുടങ്ങി....
അവിടെകണ്ട  അനക്കം ,തന്നെയും ആശ്രയിച്ചു  ആണെന്നു  അവൻ കണ്ടെത്തി  .......
 തന്റെ നിയോഗം  അവൻ  അറിഞ്ഞു ....ചിന്തയുടെ മഹത്വവും .......
അറിയുവാൻ എറെ യുണ്ടെന്നുള്ള  സത്യം  ജീവിക്യാൻ എന്നും അവനെ
പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു...................

No comments:

Post a Comment