Sunday, March 2, 2014

ചില ഓർമ്മകൾ 
എന്റെ കുട്ടി ക്കാലത്തെ ഓർമകളിൽ  ആദ്യം വന്നെത്തുന്നത് മഴയുടെ ചര പറ ശബ്ദ മാണ്.വെള്ളം  കുത്തിയൊലിച്ചു തോടുകീരി പോകുന്ന ആ ദൃശ്യ വും
ശബ്ദ വും ......രാത്രിയിൽ ഇരുട്ടിന്റെ  മറവിൽ കിടു കിടെ വിറച്ചു      മഴച്ചാ റ്റലും  കാതോർത്ത് ......  
               മഴക്കാലത്ത്  വീടിനു താഴെ കണ്ണെത്താ  ദൂരം  പറന്നു കിടന്നിരുന്ന വയലുകൾ മെത്തി  ഒരു വലിയ തടാകം പോലെ ആയിട്ടുണ്ടാവും .....മഴ തോർന്നാൽ പാടത്തേക്കു ഒരോട്ടമാണ്‌ ......ഞാനെത്തുമ്പോഴേക്കും കൂട്ട്ടുകാരെല്ലാം  എത്തി വെള്ളത്തിൽ  കളി തുടങ്ങി കാണും.....വെള്ളത്തില ഓടിക്കളിക്കാൻ എന്ത് രസം ആയിരുന്നു.......
     ഒരു വർഷം  വീടിന്റെ മുട്ടത്തു വരെ വെള്ളം കേറി ......ആ വാര്ഷം വയൽ  വെള്ളത്തില മുങ്ങി...അന്ന് ഞങ്ങൾ ചങ്ങാടം ഉണ്ടാക്കാനുള്ള തിരക്കായിരുന്നു....വാഴപ്പോള ഒരു കണക്കിന്  ഒപ്പിച്ചെടുത്തു ചേർത്ത്.....അങ്ങനെ ചങ്ങാടം തയ്യാറായി.....അപ്പോഴേക്കും എവിടെന്നാണെന്ന് അറിയില്ല...എല്ലാവരും എത്തി ...അങ്ങനെ ഞങ്ങൾ ചങ്ങടവും തുഴങ്ങു തൊടിയില്ടെ.....അപ്പോൾ  കൂട്ടത്തില ആരോ അതിൽ കയറി നിന്നു .....എല്ലാം കൂടെ വെള്ളത്തിൽ..ഒന്നുരണ്ടു പേരക്കെ നീന്താൻ  അറിയമയിരുന്നുള്ളൂ .....ഞാൻ അന്ന് കുടിച്ച കലക്ക  വെള്ളത്തിന്റെ സ്വാദ്‌  ഇപ്പോഴും ഒര്മയുണ്ട്.....
     ഇടി  വെട്ടുന്നത് എന്തൊരു പെടിയരുന്നു.....കടുത്ത ഇടിമിന്നൽ ആണെങ്കിൽ അമ്മയുടെ മടിയിലേക്ക്‌ തല താഴ്ത്തി കണ്ണടച്ച് കിടക്കും....അമ്മ പേടിക്കതിരിക്കാൻ ഒരു മന്ത്രം ചൊല്ലി തരും...ഞാൻ അത് ചൊല്ലി  കിടക്കും .......മരണം ആസന്നം എന്നാ ഭയസങ്കയോടെ......
                സക്തമായ മഴയാണെങ്കിൽ  പിന്നെ കരെണ്ട്  ഉണ്ടാവില്ല....രാത്രിയാണെങ്കിൽ   വിളക്കും അണച്ച്  മഴ പെയ്യുന്നതും കാതോര്ത് ......രാത്രി  മഴ പെയ്യുമ്പോൾ  ഇരുട്ടില ഇരിക്കാൻ  ..........അതൊര പ്രത്യേക അനുഭവം ആണ്....വാക്കുകൾക്കു  ശക്തി പോരാ...
           ഒരു മഴക്കാലത്താണ്......വീടിനു സമീപമുള്ള കനാലിൽ  മുതല ഇറങ്ഗീട്ടുന്ടെന്നു ആരോ പറഞ്ഞത്....അല്ലെങ്കിൽ വൈകുന്നേരം സ്കൂളിൽ നിന്ന് വന്നാൽ ബാഗും വലിച്ചെറിഞ്ഞു  നേരെ കനാലിലേക്ക് ഒരു ഓട്ടമാണ്.....
ഇതിനു ശേഷം എനിക്ക് കനലിൽ പോകാൻ തന്നെ പേടിയായി...
  എനിക്ക് ഏറ്റവും  നിർവൃതി  തോന്നിയിട്ടുള്ളത് മഴ പെയ്യുന്നത് കാണുമ്പോഴാണ്...സന്തോഷവും സങ്കടവും പ്രണയവും  നഷ്ട ബോധവും ഒക്കെ സമ്മേളിക്കുന്ന ഒരു പ്രത്യേക അനുഭവം.....
      

No comments:

Post a Comment